Home Education പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ പ്രവേശനം ഇന്ന് മുതൽ

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ പ്രവേശനം ഇന്ന് മുതൽ

0

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ പ്രവേശനം ഇന്ന് മുതൽ. കാൻഡിഡേറ്റ് ലോഗിനിലെ ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട് ലിങ്കിലൂടെ അലോട്ട്‌മെന്റുകൾ പരിശോധിക്കാം. ഇതിൽ പ്രവേശനം ലഭിക്കുന്നവർ ട്രാൻസ്‌ഫർ അലോട്ട്മെന്റ് ലെറ്ററിലുള്ള സമയത്ത് സ്കൂളിലെത്തി പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്റർ അതത് സ്‌കൂൾ പ്രിൻസിപ്പൽമാരിൽ നിന്ന് ലഭിക്കും.

ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകൾ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി നാളെ രാവിലെ 10മണിക്ക് പ്രസിദ്ധീകരിക്കും. http://www.hscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് ഒഴിവുകൾ പ്രസിദ്ധീകരിക്കുന്നത്. ഈ മാസം അഞ്ചാം തിയതി വൈകിട്ട് അഞ്ച് മണി വരെ റിന്യൂ ആപ്ലിക്കേഷൻ ലിങ്കിലൂടെ അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here