Home Entertainment കാജല്‍ അഗര്‍വാളിന്റെ ലെഹങ്ക ഒരുക്കിയത് ഇരുപത് പേർ ഒരു മാസം കൊണ്ട്

കാജല്‍ അഗര്‍വാളിന്റെ ലെഹങ്ക ഒരുക്കിയത് ഇരുപത് പേർ ഒരു മാസം കൊണ്ട്

0

മുംബൈ: നടി കാജല്‍ അഗര്‍വാളിന്റെ വിവാഹം കഴിഞ്ഞിട്ടും വാർത്തകളിൽ നിറഞ്ഞ് താരം. കാജല്‍ ധരിച്ച ലെഹങ്കയിലായിരുന്നു ഫാഷന്‍ ലോകത്തിന്റെ കണ്ണുടക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് താരത്തിൻ്റെ വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പടെ വളരെ കുറച്ചുപേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. അതിഥികള്‍ കുറവായിരുന്നെങ്കിലും ‘രാജകീയ’ വേഷത്തിലായിരുന്നു വധു.

സെലിബ്രിറ്റി ഡിസൈനര്‍ അനാമിക ഖന്നയാണ് ചുവപ്പും പിങ്കും നിറങ്ങളിലുള്ള വിവാഹ ലെഹങ്ക ഡിസൈന്‍ ചെയ്തത്. ഫ്‌ലോറല്‍ പാറ്റേണിലുള്ള സര്‍ദോസി എംബ്രോയ്ഡറിയാണ് ലെഹങ്കയെ കൂടുതല്‍ മനോഹരമാക്കിയത്.

ഇരുപത് പേര്‍ ഒരുമാസത്തോളം പണിയെടുത്താണ് ഈ ലെഹങ്ക ഒരുക്കിയത്. വരന്‍ ഗൗതം കിച്ച്‌ലു ധരിച്ചത് അനിത ഡോന്‍ഗ്ര ഡിസൈന്‍ ചെയ്ത ഷെര്‍വാണിയായിരുന്നു.1,15,000 രൂപയുള്ള വസ്ത്രത്തിന്റെ പ്രത്യേകത മന്‍ഡാരിന്‍ കോളര്‍ ആയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here