പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളെ 200 കേസുകളിൽ കൂടി അറസ്റ്റ് ചെയ്യും. തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി റോയി ഡാനിയേൽ രണ്ടാം പ്രതി പ്രഭാ തോമസ്, മൂന്നും നാലും പ്രതികളായ റിനു, റബേക്ക എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസം കോന്നി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കിയുള്ള കേസുകളിൽ കൂടി അറസ്റ്റിന് തീരുമാനിച്ചത്.
ഇതുവരെ പത്തനംതിട്ട ജില്ലയിൽ പോപ്പുലർ ഫണ്ട് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആയിരം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.