കമ​ല്‍​നാ​ഥ് നാ​യ​യെ​ന്ന് വി​ളി​ച്ചെന്ന ആ​രോ​പ​ണ​വു​മാ​യി ജോ​തി​രാ​ദി​ത്യ സി​ന്ധ്യ

ഭോ​പ്പാ​ല്‍: കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന തന്നെ മുൻ മുഖ്യമന്ത്രി കമൽനാഥ് നായെന്ന വിളിച്ചെന്ന ആരോപണവുമായി ജ്യോതിരാദിത്യ സിന്ധ്യ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​റാ​ലി​യി​ലാ​യിരുന്നു സി​ന്ധ്യ​യു​ടെ ആ​രോ​പ​ണം.

ക​മ​ല്‍​നാ​ഥ് ത​ന്നെ നാ​യ​യെ​ന്ന് വി​ളി​ച്ചു. അ​തെ താ​ന്‍ നാ​യ​യാ​ണ്. ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളാ​ണ് ത​ന്‍റെ യ​ജ​മാ​ന​ന്‍​മാ​ര്‍. ഉ​ട​മ​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് നാ​യ​യു​ടെ ജോ​ലി.​ത​ന്‍റെ ഉ​ട​മ​ക​ളാ​യ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​മെ​ന്നും സി​ന്ധ്യ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സി​ന്ധ്യ​യു​ടെ പ്ര​സ്താ​വ​ന പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ച്‌ ക​മ​ല്‍​നാ​ഥും രം​ഗ​ത്തെ​ത്തി. താൻ ആരെയും ആക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നായിരുന്നു കമൽനാഥിൻ്റെ വിശദീകരണം.