കൊച്ചി: ലക്ഷദ്വീപില്‍ വലിയ ബോട്ടുകളും ബാര്ജുകളുമെല്ലാം കയറ്റാനും ഇറക്കാനും നൂതന സംവിധാനമൊരുക്കി പോര്‍ട്ട് ഷിപ്പിങ് ആന്‍ഡ് ഏവിയേഷന്‍ വകുപ്പ്. ഭീമാകാരമായ എയര്‍ ബലൂണ്‍ ഉപയോഗിച്ചാണ് ഏറെ വ്യത്യസ്ത ബാര്ജിങ് സൗകര്യമൊരുക്കിയത്. 12 മീറ്റര്‍ നീളമുള്ള ബലൂണ്‍ കാറ്റില്ലാതെ വെള്ളത്തിലിട്ട് ഇതിനുമുകളിലേക്ക് ബോട്ട് എത്തിക്കുകയും ശക്തിയേറിയ കംപ്രസര്‍ ഉപയോഗിച്ച് ബലൂണില്‍ കാറ്റ് നിറച്ചശേഷം എന്ജിന് ഉപയോഗിച്ച് കരയിലേക്ക് വലിച്ചടുപ്പിക്കുകയും ഇതിനൊപ്പം ബോട്ട് നീങ്ങുകയുമാണ് ചെയ്യുന്നത്.
100 ടണ്‍ ഭാരമുള്ള മെക്കനൈസ്ഡ് ബാര്‍ജ് കരയിലേക്കടുപ്പിച്ച് ഇതിന്റെ പ്രവര്‍ത്തനം വിജയകരമായി നടപ്പാക്കി. നേരത്തേ വുഡന്‍ സ്ലിപ്പര്‍, എം.എസ് റോളര്‍ തുടങ്ങിയവയാണ് കയറ്റാനും (ഹോളിങ് അപ്) ഇറക്കാനും (ലോഞ്ചിങ്) ഉപയോഗിച്ചിരുന്നത്. ഇതില്‍ ഘര്‍ഷണം കൂടുതലായതുകൊണ്ട് ഏറെ പണിപ്പെട്ടാണ് കയറ്റുന്നതും ഇറക്കുന്നതും.
ദ്വീപുകള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന ചെറുകപ്പലുകള്‍, ഹൈസ്പീഡ് ക്രാഫ്റ്റ്, ബോട്ടുകള്‍, ചെറുവള്ളങ്ങള്‍ തുടങ്ങിയവ ഇതിലൂടെ ഇറക്കുകയും കയറ്റുകയും ചെയ്യാം. ഒരു ചെറിയ ഷിപ്യാര്ഡിെന്റ പ്രവര്‍ത്തനമാണ് ഇതിലൂടെ നടക്കുന്നത്. നിലവില്‍ ലക്ഷദ്വീപ് ഭരണകൂടത്തിനുകീഴിലെ കപ്പലുകളും മറ്റും കൊച്ചിന് ഷിപ്യാര്ഡില് ഡോക് ചെയ്യുന്നതിന് പ്രതിദിനം ലക്ഷങ്ങളുെട ചെലവ് വരാറുണ്ട്. ഈ സംവിധാനത്തിലൂടെ വന്‍ തുക ലാഭിക്കാനാവുെമന്ന് പോര്‍ട്ട് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പോര്‍ട്ടിന് അനുബന്ധമായിതന്നെ റിപ്പയര്‍ യാര്‍ഡ് ഒരുക്കുന്ന കാര്യവും ലക്ഷദ്വീപ് ഭരണകൂടം ആലോചിക്കുന്നുണ്ട്.