Home Entertainment “ശക്തിമാൻ ” സ്ത്രീകള്‍ക്കെതിരേ ; സ്ത്രീകൾ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു; മുകേഷ് ഖന്നയുടെ പരാമർശം വിവാദത്തിൽ

“ശക്തിമാൻ ” സ്ത്രീകള്‍ക്കെതിരേ ; സ്ത്രീകൾ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു; മുകേഷ് ഖന്നയുടെ പരാമർശം വിവാദത്തിൽ

0

മുംബൈ: വീട്ടിലെ ജോലികള്‍ മാത്രം ചെയ്യേണ്ട സ്ത്രീകള്‍ മറ്റ് ജോലികള്‍ ചെയ്യാന്‍ തുടങ്ങിയതാണ് മീ ടൂ പോലുള്ള ക്യാംപെയിന്‍ തുടങ്ങാന്‍ കാരണമെന്ന് ബോളിവുഡ് താരം മുകേഷ് ഖന്ന. വീട്ടിലെ കാര്യങ്ങള്‍ നോക്കുക എന്നത് മാത്രമാണ് സ്ത്രീകളുടെ ജോലിയെന്നും മുകേഷ് ഖന്ന പറഞ്ഞതായാണ് പ്രമുഖ ദേശീയ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാഭാരതം, ശക്തിമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ പ്രശസ്തനായ താരത്തിന്‍റേതാണ് വിവാദ പരാമര്‍ശം. പുരുഷന്മാര്‍ക്ക് ഒപ്പമാണ് തങ്ങളുടെ സ്ഥാനമെന്ന് സ്ത്രീകള്‍ ചിന്തിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറയുന്നു. ഫില്‍മി ചര്‍ച്ചയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഖന്നയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍.

സ്ത്രീകള്‍ ജോലി ചെയ്യുന്നതോടെ വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് അമ്മയെ കിട്ടാതാവുന്നു. ഇത് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ടെന്നും മുകേഷ് ഖന്ന പറയുന്നു. ആളുകള്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തേക്കുറിച്ചാണ് പറയുന്നത്. കുഞ്ഞുങ്ങള്‍ വീട്ടുജോലിക്കാരിക്കും മുതിര്‍ന്നവര്‍ക്കുമൊപ്പം സദാസമയവും ടിവി കാണേണ്ട അവസ്ഥയില്‍ എത്തുന്നു. പുതിയ ലോകത്തില്‍ ഇക്കാര്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുമെന്നാണ് മുകേഷ് ഖന്ന പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here