Home Covid-19 കോട്ടയത്ത് 584 പേർക്ക് കൊറോണ ; 744 പേർ രോഗമുക്തി നേടി

കോട്ടയത്ത് 584 പേർക്ക് കൊറോണ ; 744 പേർ രോഗമുക്തി നേടി

0

കോട്ടയം: ജില്ലയിൽ പുതിയതായി 584 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 581 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 4790 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 282 പുരുഷൻമാരും 228 സ്ത്രീകളും 74 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

744 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 5479 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 23665 പേർ കൊറോണ ബാധിതരായി. 18150 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19686 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -59, പാറത്തോട് -36
വാഴപ്പള്ളി, മാടപ്പള്ളി -30
ചങ്ങനാശേരി, ഏറ്റുമാനൂർ -24
അതിരമ്പുഴ, ഈരാറ്റുപേട്ട -20
മണർകാട്, എരുമേലി- 19
മറവന്തുരുത്ത് -17, തൃക്കൊടിത്താനം -16, നീണ്ടൂർ-14, കുമരകം -13
തിടനാട്,തലയാഴം -11

പാമ്പാടി, കറുകച്ചാൽ, കുറിച്ചി -9, കടുത്തുരുത്തി, കാണക്കാരി, അയർക്കുന്നം -8, ഭരണങ്ങാനം, തിരുവാർപ്പ്, കൂരോപ്പട, വെച്ചൂർ, പനച്ചിക്കാട്, കിടങ്ങൂർ -7
പള്ളിക്കത്തോട്, വൈക്കം,മുണ്ടക്കയം -6

മുത്തോലി, ഉദയനാപുരം, എലിക്കുളം, മുളക്കുളം -5
കടപ്ലാമറ്റം,വെളിയന്നൂർ,ആർപ്പൂക്കര, പൂഞ്ഞാർ തെക്കേക്കര,രാമപുരം, അയ്മനം -4, തലപ്പലം, മണിമല, പാല, ടി.വി പുരം, തീക്കോയി, ചിറക്കടവ്, വാഴൂർ,പായിപ്പാട്,
പൂഞ്ഞാർ, തലയോലപ്പറമ്പ്, വിജയപുരം -3

മൂന്നിലവ്, കൂട്ടിക്കൽ, കുറവിലങ്ങാട്, തലനാട്, അകലക്കുന്നം, മാഞ്ഞൂർ, വാകത്താനം, മരങ്ങാട്ടുപ്പിള്ളി, കാഞ്ഞിരപ്പള്ളി,ചെമ്പ്, വെള്ളൂർ, മേലുകാവ്,ഉഴവൂർ, നെടുംകുന്നം – 2, കല്ലറ, വെള്ളാവൂർ, പുതുപ്പള്ളി, കൊഴുവനാൽ, മീനച്ചിൽ -1

LEAVE A REPLY

Please enter your comment!
Please enter your name here