ദുബായ്: ഐപിഎൽ പെരുമാറ്റചട്ടം ലംഘിച്ചതിന് കിങ്സ് ഇലവൻ പഞ്ചാബ് താരം ക്രിസ് ഗെയിലിന് പിഴശിക്ഷ വിധിച്ചു. രാജസ്ഥാൻ റോയൽസ് മത്സരത്തിൽ 99 റൺസുമായി പുറത്തായതിനെ തുടർന്ന് ഗെയിൻ ബാറ്റ് നിലത്തടിക്കുകയായിരുന്നു. തുടർന്നാണ് ഗെയിലിനെതിരെ മാച്ച് ഫീസിന്റെ പത്ത് ശതമാനം പിഴ ചുമത്തിയത്.
കിങ്സ് ഇലവൻസിന്റെ ബാറ്റിംഗിനിടെയായിരുന്നു സംഭവം. രാജസ്ഥാൻ താരം ജോഫ്രാ ആർച്ചയുടെ പന്തിൽ നിന്നും പുറത്താവുകയായിരുന്നു. തുടർന്നാണ് ഗെയില്‍ ബാറ്റ് നിലത്തടിച്ചത്.
തെറ്റ് സമ്മതിച്ച ഗെയിൻ ശിക്ഷ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ട്വന്റെി – ട്വന്റെി മത്സരത്തിൽ 1,000 സിക്സർ കരസ്ഥമാക്കുന്ന ആദ്യത്തെ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മത്സരത്തിലാണ് ഗെയിലിന് പിഴ ലഭിച്ചത്.