Home Entertainment തെന്നിന്ത്യയുടെ താരം കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

തെന്നിന്ത്യയുടെ താരം കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

0

മുംബൈ: തെന്നിന്ത്യയുടെ പ്രിയതാരം കാജല്‍ അഗര്‍വാളിൻ്റെ വിവാഹം ആലോഷമാക്കി ആരാധകർ. മുംബെെയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു കാജല്‍ വിവാഹിതയായത്. ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ വരന്‍. കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. കൊറോണ പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വളരെ ലളിതമായ ചടങ്ങായിരുന്നു.

വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. മുംബെെ സ്വദേശിയാണ് ഗൗതം കിച്ച്‌ലു. കഴിഞ്ഞ ദിവസം കാജല്‍ പങ്കുവച്ചു ഹല്‍ദി ചിത്രവും വെെറലായിരുന്നു. ഹല്‍ദി ചടങ്ങില്‍ ഡാന്‍സ് കളിക്കുന്ന കാജലിന്റേയും സഹോദരിയുടേയും വീഡിയോയും വെെറലായി മാറിയിരുന്നു.

ബിസിനസ്മാനും ഇന്റീരിയര്‍ ഡിസെെനറുമാണ് ഗൗതം. ഇരുവര്‍ക്കും കുട്ടിക്കാലം മുതലെ പരസ്പരം അറിയാം. മുംബെെയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈയ്യടുത്ത് ഇരുവരും പുതിയ വീട്ടിലേക്ക് മാറിയിരുന്നു. അതേസമയം തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകള്‍ കാജലിന്റേതായി ഇറങ്ങാനിരിക്കുകയാണ്. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്ന് കാജല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ 2, ആചാര്യ തുടങ്ങിയ ചിത്രങ്ങള്‍ അണിയറയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here