Home Local News വിവാഹാലോചന മുടക്കി ; അയ്യപ്പനും കോശിയും സ്റ്റൈലിൽ ജെസിബി കൊണ്ട് പ്രതികാരവുമായി യുവാവ്

വിവാഹാലോചന മുടക്കി ; അയ്യപ്പനും കോശിയും സ്റ്റൈലിൽ ജെസിബി കൊണ്ട് പ്രതികാരവുമായി യുവാവ്

0

കണ്ണൂർ: വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ച് യുവാവിന്റെ പ്രതികാരം.ജെ സി ബിക്ക് കട പൊളിച്ചടുക്കി. അടുത്തിടെ ഏറ്റവും ജനപ്രിയത നേടിയ ചിത്രമായ അയ്യപ്പനും കോശിയും ശൈലിയിലായിരുന്നു യുവാവിൻ്റെ നീക്കം.

അയ്യപ്പനും കോശിയുമായി വേഷമിട്ട ബിജു മേനോനും പൃഥ്വിരാജുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സച്ചിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. സിനിമയില്‍ കോശിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ അയ്യപ്പന്‍ നായര്‍ ജെസിബി ഉപയോഗിച്ച്‌ കുട്ടമണിയുടെ കട പൊളിച്ചുമാറ്റുന്ന രംഗമുണ്ട്. ആരാധകര്‍ ഏറ്റെടുത്ത രംഗങ്ങളില്‍ ഒന്നാണ് ഇത്. ഇപ്പോഴിതാ യഥാര്‍ഥ ജീവിതത്തിലും സിനിമയിലെ പോലെ ഒരു പ്രതികാരം തീര്‍ക്കല്‍.

കണ്ണൂരിലെ ചെറുപഴയിലാണ് സംഭവം നടന്നത്. തന്റെ
പുളിയാറു മറ്റത്തില്‍ സോജിയുടെ കടയാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. സമീപവാസിയായ പ്ലാക്കുഴിയില്‍ ആല്‍ബിന്‍ ആണ് കട തകര്‍ത്തത്. ഇയാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

പല ചരക്ക്, ഹോട്ടല്‍ എന്നിവ നടത്തി ഉപജീവനം നടത്തുന്നയാളാണ് സോജി.തന്റെ അഞ്ച് വിവാഹാലോചനകള്‍ മുടക്കിയത് സോജിയാണ് എന്ന് ആല്‍ബിന്‍ പൊലീസിനോട് പറഞ്ഞു.

അയ്യപ്പനും കോശിയും സിനിമയില്‍ ബിജു മേനോന്റെ കഥാപാത്രത്തോടെ പൃഥ്വിരാജിന്റെ കഥാപാത്രവും ജെസിബി ഉപയോഗിച്ച്‌ തന്നെ പ്രതികാരം ചെയ്യുന്നുണ്ട്. സിനിമയിലെ അയ്യപ്പന്‍ നായരുടെ വീട് ജെസിബി ഉപയോഗിച്ച്‌ തകര്‍ക്കുകയാണ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here