Home Covid-19 കോട്ടയത്ത് 194 പേർക്കു കൊറോണ ; 7254 പേർ ചികിത്സയിൽ

കോട്ടയത്ത് 194 പേർക്കു കൊറോണ ; 7254 പേർ ചികിത്സയിൽ

0

കോട്ടയം: ജില്ലയിൽ പുതിയതായി ലഭിച്ച 1556 കൊറോണ സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 194 എണ്ണം പോസിറ്റീവ്. 189 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്നു പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന അഞ്ചു പേർക്ക് വൈറസ് ബാധിച്ചു. രോഗികളിൽ 89 പേർ പുരുഷൻമാരും 80 പേർ സ്ത്രീകളും 25 പേർ കുട്ടികളുമാണ്. 60 വയസിനു മുകളിലുള്ള 22 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 188 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 7254 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 21340 പേർ കൊറോണ ബാധിതരായി. 14051 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19448 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-37,മറവന്തുരുത്ത്-13, മാടപ്പള്ളി-12, ചങ്ങനാശേരി-9, വൈക്കം, ഈരാറ്റുപേട്ട-8, ടിവി പുരം-7
തലയോലപ്പറമ്പ്, പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി,
കറുകച്ചാൽ, തിരുവാർപ്പ്-5
പാമ്പാടി,തലയാഴം,പാറത്തോട്, കരൂർ, ഏറ്റുമാനൂർ – 4

കൂരോപ്പട, കടുത്തുരുത്തി, ആർപ്പൂക്കര, കിടങ്ങൂർ,
അയർക്കുന്നം, അതിരമ്പുഴ, വാഴപ്പള്ളി – 3, കുമരകം,
പാലാ, നീണ്ടൂർ, തലപ്പലം, ചിറക്കടവ്, വെള്ളൂർ,
മണർകാട്, മീനച്ചിൽ -2

വെച്ചൂർ, ഉദയനാപുരം, മുണ്ടക്കയം, കടപ്ലാമറ്റം,
കുറവിലങ്ങാട്, കൂട്ടിക്കൽ, വിജയപുരം, മാഞ്ഞൂർ,
മുത്തോലി, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, പുതുപ്പള്ളി,
വാഴൂർ, എരുമേലി, ഞീഴൂർ, അയ്മനം, പായിപ്പാട്,
മേലുകാവ്-1

LEAVE A REPLY

Please enter your comment!
Please enter your name here