മുംബൈ: റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം. മീറ്റിയോറിന്റെ ലോഞ്ച് തിയതി റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു. ഈ വര്‍ഷം പകുതിയുടെ വില്പനക്കെത്തും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, കൊറോണ വൈറസിന്റെ വരവോടെ മീറ്റിയോറിന്റെ വരവ് വൈകി.
റിപ്പോര്‍ട്ട് അനുസരിച്ച് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോറിന്റെ അരങ്ങേറ്റം അടുത്ത മാസം ആറിനാണ്. വര്‍ഷങ്ങളായി റോയല്‍ എന്‍ഫീല്‍ഡിന്റെ പണിപ്പുരയില്‍ തയ്യാറാവുന്ന ജെ പ്ലാറ്റ്ഫോമില്‍ എത്തുന്ന ആദ്യ ബൈക്ക് ആണ് മീറ്റിയോര്‍. ജാവയുടെ ഇരട്ടകള്‍ (ജാവ, 42), ബെനെല്ലി ഇംപേരിയാലെ 400, ഹോണ്ടയുടെ പുതുതായെത്തിയ ഹൈനെസ്സ് സിബി350 എന്നിവയോടായിരിക്കും മീറ്റിയോര്‍ മത്സരിക്കുക.
സസ്പെന്‍ഷന്‍ സംവിധാനം ടെലിസ്‌കോപ്പിക് മുന്‍ ഫോര്‍ക്കും പിന്‍വശത്ത് ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും ചേര്‍ന്നതാണ്. ഇരുവശത്തും ഡിസ്ക് ബ്രെയ്ക്കുകളുണ്ടാകും.ജനുവരിയില്‍ ലോഞ്ച് ചെയ്ത ബിഎസ്6 ക്ലാസിക് 350 മോഡലിനെ ചലിപ്പിക്കുന്ന 346 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിന്‍ തന്നെയാവും മീറ്റിയോറിനും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്ത ഈ എന്‍ജിന്‍ മീറ്റിയോറില്‍ 20.2 ബിഎച്ച്‌പി പവറും 28 എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കാന്‍ സാദ്ധ്യത. മീറ്റിയോറില്‍ 5-സ്പീഡ് ട്രാന്‍സ്മിഷന്‍ ആയിരിക്കും ലഭിക്കുക.
ഫയര്‍ബോള്‍, സൂപ്പര്‍നോവ, സ്റ്റെല്ലാര്‍ എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് മീറ്റിയോര്‍ 350 വില്പനക്കെത്തുക എന്നാണ് സൂചന. സ്പ്ലിറ്റ് സീറ്റ് ഡിസൈന്‍, റീഡിസൈന്‍ ചെയ്ത പെട്രോള്‍ ടാങ്ക്, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്ബുകള്‍ ചേര്‍ന്ന ഹെഡ്‍ലാംപ്, പുത്തന്‍ അലോയ് വീലുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായി ആയിരിക്കും മീറ്റോയോര്‍ എത്തുക.