ന്യൂഡല്‍ഹി: വില വര്‍ധനയെ തുടർന്ന് സവാള ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കേന്ദ്രസർക്കാർ. ഡിസംബര്‍ 15 വരെയാണ് ഇളവ്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.
കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടിയും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങിക്കഴിഞ്ഞു.
സവാളയുടെ വില ഏതാനും ദിവസങ്ങളായി ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.