Home National ആഴ്ചയില്‍ രണ്ടു ദിവസങ്ങളില്‍ സൗജന്യ ട്രയല്‍ സേവനവുമായി നെറ്റ്ഫ്ലിക്സ്

ആഴ്ചയില്‍ രണ്ടു ദിവസങ്ങളില്‍ സൗജന്യ ട്രയല്‍ സേവനവുമായി നെറ്റ്ഫ്ലിക്സ്

0

ബെംഗ്ലൂരു: ആഴ്ചയില്‍ രണ്ടു ദിവസങ്ങളില്‍ സൗജന്യ ട്രയല്‍ സേവനവുമായി പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഈ സേവനം ആദ്യമായി അവതരിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. വൈകാതെ മറ്റ് രാജ്യങ്ങളിലും ഇത് ലഭ്യമാകുമെന്ന് നെറ്റ്ഫ്ലിക്സ് ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ഗ്രെഗ് പീറ്റേഴ്‌സ് പറഞ്ഞു.

നിലവില്‍ ആദ്യമായി ലോഗിന്‍ ചെയ്യുന്നവര്‍ക്ക് പരിമിതമായി ഒരു മാസത്തെ ഫ്രീ ട്രയല്‍ പാക്കേജ് നെറ്റ്ഫ്ലിക്സ് നല്‍കുന്നുണ്ട്. ഇതുകൂടാതെയാണ് വാരാന്ത്യത്തില്‍ രണ്ടു ദിവസം ഫ്രീ ട്രയല്‍ പാക്ക് നല്‍കുന്നത്. പുതിയ വരിക്കാരെ വെബ് സ്ട്രീമിങ് സേവനം പരിചയപ്പെടുത്താനാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് നെറ്റ്ഫ്ലിക്സ് സിഇഒ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here