സംവരണ തസ്തികകളിൽ ഉടൻ നിയമനം; യുജിസിയുടെ സർക്കുലർ പുറത്തിറക്കി

ന്യൂഡെൽഹി: എ​സ് സി, എ​സ് ടി, ഒബിസി സം​വ​ര​ണ ത​സ്​​തി​ക​ക​ൾ ഉ​ട​ൻ നി​ക​ത്ത​ണ​മെ​ന്ന്​ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ടും കോ​ള​ജു​ക​ളോ​ടും യുജിസിയുടെ നിർദ്ദേശം. നി​യ​മ​നം ന​ട​ത്തി​യ​തിന്റെ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും യുജിസി സ​ർ​ക്കു​ല​റി​ൽ വ്യ​ക്​​ത​മാ​ക്കി.

രാ​ജ്യ​ത്ത്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സം​വ​ര​ണ ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ക്കു​ന്നി​ല്ലെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ യുജിസി സ​ർ​ക്കു​ല​ർ അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക സം​വ​ര​ണ സീ​റ്റു​ക​ളു​ടെ എ​ണ്ണം സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വെ​ബ്സൈ​റ്റു​ക​ളി​ൽ വേ​ർ​തി​രി​ച്ച്​ രേ​ഖ​പ്പെ​ടു​ത്ത​ണം. അടുത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സം​വ​ര​ണ സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ‌​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും സൂ​ക്ഷി​ക്ക​ണ​മെ​ന്നും യുജസി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ സ‌​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​യി 6,688 അ​ധ്യാ​പ​ക സീ​റ്റു​ക​ളാ​ണ്​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ഇ​തി​ൽ 1,084 ത​സ്​​തി​ക​ക​ൾ എ​സ് സി വി​ഭാ​ഗ​ത്തി​നും 604 ത​സ്​​തി​ക​ക​ൾ എ​സ് ടി വി​ഭാ​ഗ​ത്തി​നും, 1,684 ത​സ്​​തി​ക​ക​ൾ ഒബിസി വി​ഭാ​ഗ​ത്തി​നും സം​വ​ര​ണം ചെ​യ്​​ത​താ​ണ്.