കൊച്ചി: ലൈഫ് മിഷൻ കേസിൽ എതിർ സത്യവാങ്മൂലം എവിടെ എന്ന് സിബിഐയോട് ചോദിച്ച് ഹൈ കോടതി. കേസ് നേരത്തെ പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു. ആദ്യം എതിർ സത്യവാങ്മൂലം നൽകണമെന്നാണു കോടതിയുടെ നിർദേശം.
എതിർ സത്യവാങ്മൂലം തയാറായിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുപടി. പിന്നെ എന്തിനാണു വേഗത്തിൽ ഹർജി പരിഗണിക്കാൻ അപേക്ഷ നൽകിയതെന്നായിരുന്നു കോടതിയുടെ ചോദ്യം.
സത്യവാങ്മൂലം വിശദപരിശോധനയ്ക്കു ഡൽഹിയിലേക്ക് അയച്ചെന്നു സിബിഐ കോടതിയെ അറിയിച്ചു. ഉടൻ നൽകുമെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും വ്യക്തമാക്കി.
അതേസമയം സർക്കാരിനെ താറടിച്ചു കാണിക്കാനാണു സിബിഐ ശ്രമമെന്നു ലൈഫ് മിഷൻ കോടതിയിൽ പറഞ്ഞു. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനാണു സിബിഐ ഹർജിയുമായി കോടതിയിലെത്തിയതെന്നും ലൈഫ് മിഷൻ നിലപാടെടുത്തു