ദുബൈ: എ.ബി.ഡിവില്ലിയേഴ്സിന്റെ ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്ത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. 178 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ബാംഗ്ലൂർ 22 പന്തുകളിൽ നിന്നും പുറത്താകാതെ 55 റൺസെടുത്ത ഡിവില്ലിയേഴ്സിന്റെയും 43 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയുടെയും മികവിലാണ് വിജയം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് എടുത്തത്. 57 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും 41 റൺസ് നേടിയ റോബിൻ ഉത്തപ്പയുടെയും കരുത്തിലാണ് രാജസ്ഥാൻ മികച്ച ടോട്ടൽ പടുത്തുയർത്തിയത്.
പയ്യെക്കളിച്ച ദേവ്ദത്ത് പടിക്കൽ (37 പന്തിൽ നിന്നും 35), നായകൻ വിരാട് കോഹ്ലി (32 പന്തിൽ നിന്നും 43) എന്നിവർ ഒരുക്കിയ അടിത്തറയിൽ എ.ബി ഡിവില്ലിയേഴ്സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്നുവേണ്ടി നിറഞ്ഞാടുകയായിരുന്നു. 19 റൺസെടുത്ത ഗുർക്രീത് സിങ് എ.ബിക്ക് മികച്ച പിന്തുണ നൽകി. രാജസ്ഥാന നിരയിൽ ജോഫ്ര ആർച്ചറടക്കമുള്ള ബൗളർമാർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ജയ്ദേവ് ഉനദ്കടിെൻറ 19ാം ഓവറിൽ മൂന്ന് സിക്സറുകളക്കം അടിച്ചെടുത്ത 25 റൺസാണ് ബാംഗ്ലൂരിനെ വിജയതീരമണച്ചത്.
ആദ്യം ബാറ്റുചെയ്ത രാജസ്ഥാനായി ഫോം വീണ്ടെുത്ത സ്റ്റീവൻ സ്മിത്തും (36 പന്തിൽ 57), റോബിൻ ഉത്തപ്പയുമാണ് (22 പന്തിൽ 41) തിളങ്ങിയത്. മലയാളി താരം സഞ്ജു സാംസൺ 9 റൺസെടുത്ത് പുറത്തായി. ബാംഗ്ലൂരിനായി നാലോവറിൽ 26 റൺസ് വഴങ്ങി നാലുവിക്കറ്റെടുത്ത ക്രിസ് മോറിസ് തെൻറ ക്ലാസ് തെളിയിച്ചപ്പോൾഫോമിലുള്ള യൂസ്വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി.