തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി അന്വേഷണ ഏജൻസികൾ. അപ്രതീക്ഷിത നീക്കത്തിലൂടെ മന്ത്രി കെ ടി ജലീലിന്റെ ഗൺമാൻ്റെ മൊബൈൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗൺമാൻ പ്രജീഷിന്റെ മൊബൈലാണ് എടപ്പാളിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഗൺമാന്റെ രണ്ട് സുഹൃത്തുക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ രണ്ട് വട്ടം ചോദ്യം ചെയ്തിരുന്നു. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണത്തിലായിരുന്നു ജലീലിനെ ചോദ്യം ചെയ്തത്.