തിരുവനന്തപുരം: ജോസഫ് പക്ഷത്തെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും കോൺഗ്രസിൽ നിന്ന് ഉണ്ടാകില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ജോസ് കെ മാണി ഇടത് പാളയത്തിലെത്തിയതോടെ തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റുകളിലും ജോസഫ് പക്ഷം അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ യുഡിഎഫിൽ കേരളാ കോൺഗ്രസ് മത്സരിച്ച 15 നിയമസഭാ സീറ്റുകളും ഇക്കുറിയും കിട്ടണമെന്നാണ് ജോസഫിൻ്റെ ആവശ്യം.
അതേസമയം സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗവുമായി ചർച്ച നടത്തി, അഭിപ്രായം കേട്ടു. കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്ത് തീരുമാനെമെടുക്കുമെന്നും ഹസ്സൻ പറഞ്ഞു. തദേശ തെരഞ്ഞെടുപ്പിൽ 1212 സീറ്റുകളിലും സ്ഥാനാർത്ഥിയെ നിർത്തുമെന്നും ഇക്കാര്യം യുഡിഎഫിൽ ആവശ്യപ്പെട്ടതായും പിജെ ജോസഫ് പറഞ്ഞു.
ജോസ് കെ മാണി മുന്നണി വിട്ടതോടെ മധ്യകേരളത്തിൽ അവർ മത്സരിച്ചിരുന്ന സീറ്റുകളിൽ മൽസരിക്കുന്ന മെന്ന നീക്കത്തിലാണ് ജോസഫ്.