മുംബൈ: യൂറോപ്യന്‍ വിപണിയില്‍ അനാച്ഛാദനം ചെയ്തിരിക്കുകയാണ് പുതിയ ഡാസിയ സ്പ്രിംഗ് ഇലക്‌ട്രിക് (2021 റെനോ ക്വിഡ് ഇലക്‌ട്രിക്). യൂറോപ്പിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്‌ട്രിക് കാറാണിത്. ഡബ്യുഎൽടിപി ഡ്രൈവിംഗ് സൈക്കിള്‍ അനുസരിച്ച് പൂര്‍ണ്ണ ചാര്‍ജില്‍ 225 കിലോമീറ്ററും ഡബ്യുഎൽടിപി സിറ്റി സൈക്കിള്‍ അനുസരിച്ച് 295 കിലോമീറ്റര്‍ മൈലേജും ഇലക്‌ട്രിക് ഹാച്ച്‌ബാക്ക് വാഗ്ദാനം ചെയ്യുന്നു.
പുതിയ ക്വിഡ് ഇലക്‌ട്രിക്കിന്റെ പവര്‍ ട്രെയിനില്‍ ഒരു ഇലക്‌ട്രിക് മോട്ടോറും 28.6 കിലോവാട്ട് ബാറ്ററി പായ്ക്കും ഉള്‍പ്പെടുന്നു. ഇത് 44 bhp കരുത്തും, 125 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പുതിയ ക്വിഡ് ഇലക്‌ട്രിക് ബാറ്ററി പായ്ക്ക് 2.3 കിലോവാട്ട് ഗാര്‍ഹിക സോക്കറ്റ് വഴി 14 മണിക്കൂറിനുള്ളിലും 3.7 കിലോവാട്ട് വാള്‍ബോക്സ് വഴി 8 മണിക്കൂര്‍ 30 മിനിറ്റിലും 7.4 കിലോവാട്ട് വാള്‍ബോക്സ് വഴി അഞ്ച് മണിക്കൂറിനുള്ളിലും പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും.
റിയല്‍ ടൈം ശ്രേണി, ബാറ്ററി നില എന്നിവ പോലുള്ള വിവരങ്ങള്‍ മൈ ഡാസിയ അപ്ലിക്കേഷന്‍ നല്‍കുന്നു.