ചെന്നൈ: കല്യാണമണ്ഡപത്തിന്റെ മുഴുവന്‍ നികുതിയും അടച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. കോടതിയില്‍ പോയത് തെറ്റാണെന്നും ഇത് തന്നെ പുതിയൊരു പാഠം പഠിപ്പിച്ചതായും രജനീകാന്ത് പറഞ്ഞു.6.5 ലക്ഷം രൂപയാണ് സ്വന്തം ഉടമസ്ഥതയിലുള്ള കല്യാണമണ്ഡപത്തിന്റെ നികുതിയായി രജനീകാന്ത് ചെന്നൈ കോര്‍പ്പറേഷനില്‍ അടയ്ക്കേണ്ടിയിരുന്നത്.
ഇളവ് ആവശ്യപ്പെട്ട് നികുതി അടയ്ക്കുന്നതിനെതിരെ താരം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊറോണ ലോക്ക്ഡൗണ്‍ മൂലം ബിസിനസ് നടന്നില്ലെന്നും അതിനാല്‍ ഇളവ് വേണമെന്നുമായിരുന്നു രജനീകാന്തിന്റെ ആവശ്യം. എന്നാല്‍, രജനിയുടെ ഹര്‍ജിക്കെതിരെ കോടതി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.