Home Entertainment സ്വന്തം സ്വാര്‍ത്ഥതയ്ക്ക് ഖുശ്ബു സിനിമാ വ്യവസായത്തെ മുഴുവന്‍ നാണം കെടുത്തി: നടി രഞ്ജിനി

സ്വന്തം സ്വാര്‍ത്ഥതയ്ക്ക് ഖുശ്ബു സിനിമാ വ്യവസായത്തെ മുഴുവന്‍ നാണം കെടുത്തി: നടി രഞ്ജിനി

0

മുംബൈ: കോണ്‍​ഗ്രസില്‍ നിന്ന് രാജിവച്ച്‌ ബിജെപിയിലേക്ക് പോയ നടി ഖുശ്ബുവിനെതിരെ നടി രഞ്ജിനി. സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവന്‍ ഖുശ്ബു നാണം കെടുത്തി എന്ന് രഞ്ജിനി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രമുഖ തെന്നിന്ത്യന്‍ താരവും കോണ്‍ഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്.

“എന്റെ പ്രിയപ്പെട്ട സഹ പ്രവര്‍ത്തകയായ ഖുഷ്ബു ബിജെപിയില്‍ ചേര്‍ന്നതില്‍ അഭിനന്ദിക്കണോ എന്ന് എനിക്കറിയില്ല.ഡിഎംകെ, എ.ഐ.എ.ഡി.എം.കെ( താത്‌പര്യം കാണിച്ചു പക്ഷേ അം​ഗത്വമെടുത്തില്ല), കോണ്‍​ഗ്രസ്,.ഇന്നലെ ബിജെപി. അടുത്തതായി സിപിഐഎമ്മിലേക്ക് ഖുശ്ബു ചേക്കേറുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. രാഷ്ട്രീയത്തില്‍

വളരെയധികം ക്ഷമ, തന്ത്രം, ഏറ്റവും പ്രധാനമായി പ്രത്യയശാസ്ത്രവും അത്യാവശ്യമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനം മാത്രമാവരുത് രാഷ്ട്രീയം.

പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും നിങ്ങള്‍ അപലപിച്ചത് കഴിഞ്ഞ ദിവസമാണ്. അതേ നിങ്ങള്‍ തന്നെ ഇന്ത്യയെ നയിക്കാന്‍ മോദിജി മാത്രമാണ് ശരിയായ വ്യക്തിയെന്ന് അഭിപ്രായപ്പെട്ടു. ഇത് ഏറെ നിരാശാജനകമാണ്. നിങ്ങള്‍ അവസരവാദിയാണെന്നല്ലേ ഇത് തെളിയിക്കുന്നത്.

ഇന്ന് നിങ്ങളുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവന്‍ നാണംകെടുത്തി. പക്വതയില്ലാത്ത പ്രസ്താവനകളുടെ പേരില്‍ മറ്റ് മേഖലകളിലെ ആളുകള്‍ അഭിനേതാക്കളെ കളിയാക്കുന്നതില്‍ അതിശയിക്കാനില്ല”, രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here