തിരുവനന്തപുരം: മാണി സി. കാപ്പൻ എൽഡിഎഫ് വിടുമെന്ന് പറഞ്ഞുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഇടത് മുന്നണി പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താൻ എൽഡിഎഫ് വിടുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനെയാണ് അദ്ദേഹം ഇക്കാര്യം വിളിച്ചറിയിച്ചതെന്നും ഹസൻ പപറയുന്നു.
എൽഡിഎഫ് മുങ്ങുന്ന കപ്പലാണ്. ജോസ് കെ മാണി വന്നതുകൊണ്ട് നേട്ടമുണ്ടാകില്ല. എൻസിപിയിൽ നിന്നും കൊഴിഞ്ഞുപോക്കുണ്ടാകും. കേരള കോൺഗ്രസ് കോട്ടയം എംപി സ്ഥാനവും ജോസ് കെ മാണി രാജി വയ്ക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
എന്നാൽ പാലാ സീറ്റിൽ നിലവിൽ തർക്കങ്ങളൊന്നുമില്ലന്നും എൽഡിഎഫിനൊപ്പം അടിയുറച്ച് നിൽക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.
എൽഡിഎഫിലേക്ക് ആരു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ല. യുഡിഎഫുമായി ചർച്ച നടത്തിയെന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്നും കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.