സുരാജ് വെഞ്ഞാറമൂട് മികച്ച നടൻ; കനി കുസൃതി മികച്ച നടി

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സുരാജ് വെഞ്ഞാറമൂടിന്. മികച്ച നടിയായി കനി കുസൃതി തെരഞ്ഞെടുക്കപ്പെട്ടു. വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് വെഞ്ഞാറമൂട് പുരസ്കാരത്തിന് അർഹനായത്.

ബിരിയാണിയിലെ അഭിനയത്തിനാണ് കനി കുസൃതിക്കു പുരസ്കാരം. മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്.

അവാർഡുകൾ ഇങ്ങനെ:

മികച്ച ചിത്രം: വാസന്തി ( ഷിനോസ് റഹ്മാൻ, ഷജാസ് റഹ്മാൻ – നിർമ്മാതാവ് – സിജു വിൽസൻ )
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ ( മനോജ് കാന )
മികച്ച ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കെട്ട്)
മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ ( കുമ്പളങ്ങി നൈറ്റ്സ് )
മികച്ച സ്വഭാവനടി: സ്വാസിക ( വാസന്തി )
മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ )
മികച്ച തിരക്കഥ (അഡാപ്റ്റഡ് ) : പി എസ് റഫീക്
മികച്ച തിരക്കഥ – റഹ്മാൻ ബ്രദേർഷ് ( ഷിനോസ് റഹ്മാൻ, ഷജാസ് റഹ്മാൻ – ചിത്രം വാസന്തി )
മികച്ച കഥാകൃത്ത്: ഷാഹുൽ അലി
മികച്ച ഗാനരചയിതാവ്: സുജേഷ് അലി ( സത്യം പറഞ്ഞാൽ വിശ്വസിക്കുമോ)
മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം
മികച്ച പശ്ചാത്തലസംഗീതം: അജ്മൽ ഹസ്ബുള്ള
മികച്ച ചിത്രസംയോജകൻ: കിരൺ ദാസ് ( ഇഷ്ഖ്)
മികച്ച സിങ്ക് സൗണ്ട്: ഹരികുമാർ മാധവൻന്നായർ ( നാനി)
മികച്ച ശബ്ദമിശ്രണം: കണ്ണൻ‌ഗണപതി
മികച്ച സൗണ്ട് ഡിസൈൻ: ശ്രീശങ്കർ ഗോപിനാഥ്, വിഷ്ണുഗോവിന്ദ് ( ഉണ്ട, ഇഷ്ഖ് )
മികച്ച ഛായാഗ്രണം: പ്രതാപ് പി നായർ
മികച്ച മേക്കപ്പ്: രഞ്ജിത്ത്മ്പാടി
മികച്ച വസ്ത്രാലങ്കാരം: അശൊകൻ ആലപ്പുഴ
മികച്ച ഗായകൻ: നജീം അർഷാദ്
മികച്ച ഗായിക: മധു ശ്രീ നാരായൻ
മികച്ച ഡബ്ബിങ് ആർടിസ്റ്റ് (വനിത): ശ്രുതി രാമചന്ദ്രൻ ( കമല)
മികച്ച ഡബ്ബിങ് ആർടിസ്റ്റ് (പുരുഷൻ): വിനീത് (ബോബി -വിവേക് ഒബ്റോയി)
മികച്ച നൃത്തം : ബൃന്ദ
സ്പെഷൽ ജൂറി അവാര്‍ഡ് : സിദ്ധാർത്ത് പ്രിയദർശൻ (ശബ്ദവിഭാഗം)
പ്രത്യേക ജൂറി പരാമർശം: നിവിൻ പോളി (അഭിനയം – മൂത്തോൻ ) ,അന്ന ബെൻ ( അഭിനയം – ഹെലൻ ) , പ്രിയം വദ കൃഷ്ണൻ ( അഭിനയം – തൊട്ടപ്പൻ )

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.

മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം ബിപിൻ ചന്ദ്രൻ

സാംസ്കാരിക മന്ത്രി എ.കെ ബാലനാണ് 50-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്.

ഛായാഗ്രാഹകന്‍ മധു അമ്പാട്ട് ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.

സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കാറുള്ള പുരസ്കാര പ്രഖ്യാപനം കൊറോണ പശ്ചാത്തലത്തിലാണ് നീണ്ടു പോയത്.നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ സുരക്ഷിതമായാണ് ജൂറി സിനിമകൾ കണ്ട് പുരസ്കാരങ്ങൾ നിശ്ചയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.