Home Entertainment മരിച്ചുപോയവര്‍ തിരിച്ചുവരില്ലല്ലോ; ‘അമ്മ’യുടെ പടത്തിൽ ഭാവനയുണ്ടാവില്ല :ഇടവേള ബാബു

മരിച്ചുപോയവര്‍ തിരിച്ചുവരില്ലല്ലോ; ‘അമ്മ’യുടെ പടത്തിൽ ഭാവനയുണ്ടാവില്ല :ഇടവേള ബാബു

0

കൊച്ചി: താരസംഘടനയായ അമ്മ (എഎംഎംഎ) നിര്‍മ്മിക്കുന്ന ബഹുതാര സിനിമയില്‍ നടി ഭാവന ഉണ്ടാകില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഭാവന നിലവില്‍ അമ്മയില്‍ അംഗമല്ല. മരിച്ചുപോയവര്‍ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിത് – റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ ഇടവേള ബാബു പറഞ്ഞു.

നേരത്തെ അമ്മ നിര്‍മ്മിച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി 20യില്‍ വില്ലന്‍ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടി വില്ലനായത് കൊണ്ട് മാത്രം ചിത്രം പരാജയപ്പെട്ടേക്കാമെന്ന് പറഞ്ഞ് ഇന്നസെന്റ് അടക്കമുള്ളവര്‍ ഇതിന് സമ്മതിച്ചില്ല. യോജിച്ച കഥാപാത്രം കിട്ടാത്തതുകൊണ്ടാണ് നെടുമുടി വേണുവിനെ ട്വന്റി 20യില്‍ നിന്നൊഴിവാക്കിയതെന്നും ഇടവേള ബാബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here