Home Sports ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് ഇഗ സ്യാംതെക്ക്

ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് ഇഗ സ്യാംതെക്ക്

0

പാരീസ്: പാരീസിലെ കളിമണ്‍ കളത്തില്‍ പുതു ചരിത്രമെഴുതി പോളീഷ് കൗമാരതാരം ഇഗ സ്യാംതെക്ക്. അമേരിക്കയുടെ സോഫിയ കെനിനെ അട്ടിമറിച്ച്‌ ഇഗ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി.ഇതോടെ ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ പോളിഷ് താരമെന്ന റിക്കാര്‍ഡും ഇഗയ്ക്കു സ്വന്തം. പത്തൊമ്ബതുകാരിയായ പോളിഷ് താരം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നാലാം സീഡ് കെനിനെ അട്ടിമറിച്ചത്. സ്‌കോര്‍: 6-4, 6-1.
രണ്ട് വര്‍ഷം മുന്പ് ഫ്രഞ്ച് ഓപ്പണ്‍ ജൂണിയര്‍ കിരീടം സ്വന്തമാക്കിയ പോളിഷ് താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടവുമാണിത്.ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ഈ കൗമാര താരം കിരീടത്തിലെത്തിയതെന്നതും ശ്രദ്ധേയം.

LEAVE A REPLY

Please enter your comment!
Please enter your name here