ന്യൂഡെൽഹി: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകളില്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീംകോടതിയില്‍.
ഇതു സംബന്ധിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സാമ്പത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം സര്‍ക്കാരിന് ആണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് കോടി രൂപ വരെ വായ്പ എടുത്തവര്‍ക്ക് കൂട്ട് പലിശ ഒഴിവാകും. ചെറുകിട വ്യവസായങ്ങള്‍ക്ക് ആയുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ, തുടങ്ങിയവയ്ക്കും ഇളവുകള്‍ ലഭിക്കും.
നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം മൊറട്ടോറിയം കാലയളവിലേത് മാത്രം ആണ്. ലോക്ഡൗണിന് മുമ്പുള്ള വായ്പ കുടിശ്ശികയ്ക്ക് ഈ നിര്‍ദേശങ്ങള്‍ ബാധകം ആയിരിക്കില്ലെന്നും റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.