തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കൊറോണ വ്യാപനം മൂലം പ്രതിസന്ധി. മുഖ്യപൂജാരിയായ പെരിയനമ്പി ഉൾപ്പെടെ 12 ഓളം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
അതിനാൽ ക്ഷേത്രത്തിൽ ഈ മാസം വരെ 15 വരെ ദർശനം നിർത്തിവെക്കാൻ ഭരണസമിതി തീരുമാനിച്ചു. നിത്യപൂജകൾ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ തന്ത്രി ശരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. ഏറ്റവും കുറവ് ജീവനക്കാരെ നിലനിർത്തി നിത്യപൂജകൾ തുടരാനാണ് തീരുമാനം.