അശ്ലീല യുട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം

തിരുവനന്തപുരം: അശ്ലീല യുട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം അനുവദിച്ചു. ഡബ്ബിം​ഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തിരുന്നത്. ജാമ്യം ലഭിച്ചിരിക്കുന്നത് തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്. ജാമ്യം നല്‍കിയത് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്.

എന്നാല്‍ അശ്ലീല വീഡിയോ കേസില്‍ ജാമ്യം ലഭിച്ചിട്ടില്ല. അതിനാല്‍ വിജയ് പി നായര്‍ക്ക് ജയിലില്‍ തുടരേണ്ടിവരും.വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും നല്‍കുകയെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ഈ മാസം 9ന് ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടാകും.