മാസ്കില്ല; പകരം ഗ്ലാസ്സ് ഷീൽഡ്; മുൻകരുതലുമായി അമേരിക്കൻ തെരഞ്ഞെടുപ്പ് സംവാദം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സം​വാ​ദ​ത്തി​ൽ കൂ​ടു​ത​ൽ കോറോണ മു​ൻ ക​രു​ത​ലു​ക​ൾ. നേ​ര​ത്തെ, പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളാ​യു​ള്ള ഡോ​ണ​ൾ​ഡ് ട്രം​പും ജോ ​ബൈ​ഡ​നും ത​മ്മി​ലു​ള്ള സം​വാ​ദ​ത്തി​ൽ ഇ​രു​വ​രും മാ​സ്ക് ധ​രി​ക്കാ​തി​രു​ന്ന​ത് വ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

ഈ ​വി​മ​ർ​ശ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി സം​വാ​ദം സം​ഘ​ടി​പ്പി​ച്ച​ത്. ക​മ​ല ഹാ​രി​സി​ന്‍റെ​യും മൈക്ക് പെ​ൻ​സി​ന്‍റെ​യും ഇ​രി​പ്പി​ട​ങ്ങ​ൾ ത​മ്മി​ൽ ആ​വ​ശ്യ​ത്തി​ന് അ​ക​ലം ക്ര​മീ​ക​രി​ച്ച​തി​നൊ​പ്പം ഇ​ത്ത​വ​ണ ഇ​രു​വ​രു​ടെ​യും ഇ​രി​പ്പി​ട​ങ്ങ​ൾ ത​മ്മി​ൽ കാ​ണാ​വു​ന്ന ഗ്ലാ​സ് ഷീ​ൽ​ഡ് ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി മ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​രു​വ​രു​ടെ​യും സം​വാ​ദം നി​യ​ന്ത്രി​ച്ചി​രു​ന്ന മോ​ഡ​റേ​റ്റ​ർ​ക്ക് ഇ​വ​രി​ൽ നി​ന്ന് കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ചാ​ണ് ഇ​രി​പ്പി​ട​മൊ​രു​ക്കി​യ​തും.