Home Entertainment പൈതണ്‍ഗ്രീന്‍ നിറത്തിലുളള ഏക കാർ; പോര്‍ഷെയുടെ “911 കരേര എസ് “; ഫഹദ് ഫാസിലും ഭാര്യ നസ്രിയയും സ്വന്തമാക്കി

പൈതണ്‍ഗ്രീന്‍ നിറത്തിലുളള ഏക കാർ; പോര്‍ഷെയുടെ “911 കരേര എസ് “; ഫഹദ് ഫാസിലും ഭാര്യ നസ്രിയയും സ്വന്തമാക്കി

0

ബെംഗ്ലുരു: ഇന്ത്യയില്‍ തന്നെ പൈതണ്‍ഗ്രീന്‍ നിറത്തിലുളള ഏക കാറായ, പോര്‍ഷെയുടെ 911 കരേര എസ് സ്വന്തമാക്കി മലയാളത്തിൻ്റെ സ്വന്തം താരദമ്പതികളായ ഫഹദ് ഫാസിലും ഭാര്യ നസ്രിയ ഫഹദും. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ 1.90 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള കാറാണ് ഇരുവരും ചേര്‍ന്ന് വാങ്ങിയിരിക്കുന്നത്.

2981 സിസി എന്‍ജിന്‍ ഘടിപ്പിച്ച കാറിന്, 450 പിഎസ് കരുത്തോടു കൂടി, പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.7 സെക്കന്റ് മാത്രം മതി. പോര്‍ഷെയുടെ 911 കരേര എസിന് കൈവരിക്കാവുന്ന പരമാവധി വേഗത 308 കീലോമീറ്റര്‍ ആണ്. ഉപഭോക്താവിന് ആവശ്യാനുസരണം കസ്റ്റമൈസേഷനും‌ വരുത്താമെന്നതാണ് കരേര എസിൻ്റെ മറ്റൊരു പ്രത്യേകത.

കഴിഞ്ഞ സെപ്തംബര്‍ ഒന്നിന് ആമസോണ്‍ പ്രെെമിലൂടെ ലോകമൊട്ടുക്ക് ഓണ്‍ലൈന്‍ റിലീസ് ചെയ്ത മലയാള ചിത്രം ‘സീ യു സൂണ്‍’ ആണ് ഫഹദ് ഒടുവിലായ് അഭിനയിച്ച്‌ പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസില്‍ ആദ്യ കുറച്ച്‌ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ലോകമെമ്ബാടുമുളള പ്രേക്ഷകര്‍ ‘സീ യു സൂണ്‍’ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം, ഫഹദും, ചിത്രത്തിൻ്റെ സംവിധായകന്‍ മഹേഷ്‌ നാരായണനും കൂടിച്ചേര്‍ന്ന് ‘സീ യു സൂണി’ൻ്റെ വരുമാനത്തില്‍ നിന്ന് പത്ത്‌ ലക്ഷം രൂപ മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയ്ക്ക്‌ കൈമാറിയത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ഫഹദുമായുള്ള വിവാഹത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത നസ്രിയ, പിന്നീട് അഞ്ജലി മേനോന്‍ ഒരുക്കിയ ‘കൂടെ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. ഫഹദിനൊപ്പം തന്നെ അഭിനയിച്ച ‘ട്രാന്‍സ്’ ആണ് നസ്രിയ അഭിനയിച്ച ഏറ്റവും ഒടുവിലെ ചിത്രം.

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കേവലം രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് നസ്രിയ അഭിനയിച്ചതെങ്കിലും, ന​​​സ്രി​​​യ​​​യു​​​ടെ​ ​താ​​​ര​​​പ​​​ദ​​​വി​​​ക്ക് ​ഇപ്പോഴും ഒ​​​രു​ ​കോട്ടവും​ ​സം​​​ഭ​​​വി​​​ച്ചി​​​ട്ടില്ല. ഹി​​​റ്റു​​​ക​​​ളു​​​മാ​​​യി​ ​നി​​​റ​​​ഞ്ഞു​​​നി​ല്‍​​​ക്കു​​​ന്ന​ ​ഇന്നത്തെ നാ​​​യി​​​ക​​​മാ​​​രെ​​​ക്കാ​ള്‍​ ​കൂടുതല്‍ സ്‌​​​നേ​​​ഹ​​​വും,​ ​ശ്ര​​​ദ്ധ​​​യും നസ്രിയയ്ക്ക് ഇപ്പോഴും ജനങ്ങളില്‍ നിന്ന് ലഭിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here