Home Local News തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

0

തിരുവനന്തപുരം: യുവാവിന്റെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോടാണ് സംഭവം.ഒട്ടേറെ കേസുകളില്‍ പ്രതിയായിട്ടുള്ള പരയ്ക്കാട് കോളനിയിലെ ഷിബുവാണ് മരിച്ചത്.

ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഒരുകാല്‍ തെരുവ് നായ്ക്കള്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. ഇടയ്ക്കിടെ ചില സുഹൃത്തുക്കള്‍ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പാങ്ങോട് പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here