Home Entertainment ആദം ജോണിലെ നായിക മിഷ്തി മുഖര്‍ജി മരിചെന്ന് വ്യാജ വാർത്ത; പ്രതികരണവുമായി താരം

ആദം ജോണിലെ നായിക മിഷ്തി മുഖര്‍ജി മരിചെന്ന് വ്യാജ വാർത്ത; പ്രതികരണവുമായി താരം

0

കൊൽക്കൊത്ത: ബം​ഗാളി നടി മിഷ്തി മുഖര്‍ജി ”മരിച്ചത് ” സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ മരിച്ചത് നടി മിഷ്ടി ചക്രവര്‍ത്തിയാണെന്നാണ്
വാര്‍ത്ത നല്‍കിയത്.
ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടി.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് മരിച്ചത് താനല്ല എന്ന് താരം അറിയിക്കുന്നത്.
‘ചില വാര്‍ത്തകള്‍ പറയുന്ന പ്രകാരം ഞാനിന്ന് മരിച്ചു.ദൈവാനു​ഗ്രഹം കൊണ്ട് ഇപ്പോള്‍ ആരോ​ഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാള്‍ ജീവിക്കാനുണ്ട്’. വ്യാജ വാര്‍ത്തകള്‍ക്കെതിരേ മിഷ്ടി കുറിച്ചു. ആദം ജോണ്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിഷ്ടി.

LEAVE A REPLY

Please enter your comment!
Please enter your name here