Home Local News കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

0

എറണാകുളം: കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോതമംഗലം സ്വദേശി രതീഷ് ഗോപാലന്‍ (39)ആണ് ആത്മഹത്യ ചെയ്തത്. രതീഷിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു രതീഷിന് കൊറോണ സ്ഥിരീകരിച്ചത്. ഇതിന് ശേഷമാണ് ജീവനൊടുക്കിയതെന്നാണ് സൂചന.

ഞായറാഴ്ച 23 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണന്‍നായര്‍ (83), ആനയറ സ്വദേശി അശോകന്‍ (75), വേളി സ്വദേശിനി ജോസഫൈന്‍ ഫ്രാങ്ക്‌ലിന്‍ (72), പാറശാല സ്വദേശി രാജയ്യന്‍ (80), മഞ്ചവിളാകം സ്വദേശി റോബര്‍ട്ട് (53), പാലോട് സ്വദേശിനി ജയന്തി (50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള്‍ ആചാരി (90), മഞ്ചവിളാകം സ്വദേശി ദേവരാജ് (55), കൊല്ലം പത്തനാപുരം സ്വദേശി ദേവരാജന്‍ (63), ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അബ്ദുള്‍സമദ് (62), കരിയിലകുളങ്ങര സ്വദേശിനി സഫിയ ബീവി (67), കറ്റാനം സ്വദേശിനി മറിയകുട്ടി (68),പുളിങ്കുന്ന് സ്വദേശിനി റോസമ്മ (59), എറണാകുളം നായരമ്പലം സ്വദേശി നകുലന്‍ (62), എടപ്പള്ളി സ്വദേശിനി റോസി ജോസഫ് (89), പാലക്കാട് കപ്പൂര്‍ സ്വദേശിനി ചമ്മിണി (63), മലപ്പുറം തിരൂര്‍ സ്വദേശി ഹസ്ബുള്ള (68), ക്ലാരി സ്വദേശി മുഹമ്മദ് (58), തച്ചിങ്ങനാടം സ്വദേശി കുഞ്ഞിമൊയ്ദീന്‍ ഹാജി (87), വെണ്ണിയൂര്‍ സ്വദേശിനി ബിരിയാകുട്ടി (77), ഇരിങ്ങാവൂര്‍ സ്വദേശിനി ഫാത്തിമ (83), അറക്കുപറമ്പ് സ്വദേശി മുഹമ്മദ് അലി (50), കണ്ണൂര്‍ കോയോട് സ്വദേശി മുഹമ്മദ് കുഞ്ഞി (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ഇന്നലെ വരെആകെ മരണം 836 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here