Home National യുപിയിൽ വീണ്ടും ക്രൂര പീഡനം; നാലു വയസുകാരിയെ ബന്ധു പീഡിപ്പിച്ചു

യുപിയിൽ വീണ്ടും ക്രൂര പീഡനം; നാലു വയസുകാരിയെ ബന്ധു പീഡിപ്പിച്ചു

0

അലിഗഡ്: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത. നാല് വയസുകാരിയെ ബന്ധു ക്രൂരമായി പീഡിപ്പിച്ചു. അലിഗഡിലാണ് സംഭവം.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.‌
പ്രതിയെ ഉടന്‍ പിടികൂടുമെന്നും അലിഗഡ് റൂറല്‍ എസ്പി ശുഭം പട്ടേല്‍ പറഞ്ഞു.

ഹാഥ്റസ് കൊലപാതകത്തിന്റെ പേരില്‍ പ്രതിഷേധ അലയൊലികള്‍ നിറഞ്ഞ് നില്‍ക്കവെയാണ് സമാനമായ ക്രൂരത വീണ്ടും അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം പതിനാലുകാരിയെ ഉത്തര്‍പ്രദേശില്‍ തലക്കടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here