Home Entertainment സുശാന്ത് സിങ്ങുമായി കുറച്ചു കാലം ഡേറ്റിങിൽ ആയിരുന്നെന്ന് സാറ അലിഖാന്‍

സുശാന്ത് സിങ്ങുമായി കുറച്ചു കാലം ഡേറ്റിങിൽ ആയിരുന്നെന്ന് സാറ അലിഖാന്‍

0

മുംബൈ:സുശാന്ത് സിങ് രാജ്പുത്തുമായി വളരെക്കുറച്ചുകാലം താന്‍ പ്രണയത്തിലായിരുന്നെന്ന് സമ്മതിച്ച്‌ സാറ അലിഖാന്‍. സുശാന്ത് വിശ്വസ്തത പുലര്‍ത്തിയിരുന്നില്ലെന്നും അത് ബോധ്യപ്പെട്ടതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്നും സാറ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. ഇരുവര്‍ക്കുമിടയില്‍ നടന്ന വാട്സാപ്പ് ചാറ്റുകള്‍ നടി അന്വേഷണ ഉദ്യോ​ഗസ്ഥര്‍ക്ക് കൈമാറി.

സാറയുടെ അരങ്ങേറ്റ ചിത്രമായ കേദാര്‍നാഥിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും സൗഹൃദത്തിലായത്. ചിത്രത്തില്‍ സാറയുടെ നായകനായാണ് സിശാന്ത് വേഷമിട്ടത്. സിനിമയുടെ ചിത്രീകരണത്തിനുശേഷം ഇരുവരും ഒന്നിച്ച്‌ നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. എന്നാല്‍ 2019 ജനുവരില്‍ തങ്ങള്‍ വേര്‍പിരിഞ്ഞെന്ന് സാറ എന്‍സിബിക്ക് മൊഴി നല്‍‌കി.സുശാന്തുമായി നിരവധി യാത്രകള്‍ ഒന്നിച്ച്‌ നടത്തിയിട്ടുണ്ടെങ്കിലും താന്‍ ഒരിക്കലും മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്ന് താരം അന്വേഷണ ഉദ്യോ​​ഗസ്ഥര്‍ക്ക് മുന്നില്‍ പറഞ്ഞു.

കേദാര്‍നാഥിന്റെ ചിത്രീകരണസമയത്ത് സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന റിയാ ചക്രബര്‍ത്തിയുടെ വെളിപ്പെടുത്തല്‍ സാറാ അലി ഖാന്‍ നിഷേധിച്ചു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസില്‍ സാറ അടക്കമുള്ള പ്രമുഖ താരങ്ങളെ എന്‍സിബി ചോദ്യം ച‌െയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച അന്വേഷണ ഉദ്യോ​​ഗസ്ഥര്‍ക്ക് മുന്നിലെത്തിയപ്പോഴാണ് സാറ സുശാന്തുമായുള്ള അടുപ്പത്തെക്കുറിച്ച്‌ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിയ ബോളിവുഡിലെ ഉന്നതരെ ലഹരിമാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് ​ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here