ന്യൂഡെല്‍ഹി: നിലവില്‍ ലോകത്തെ ഏറ്റവും മോശം സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയുടേതെന്നു നൊബേല്‍ പുരസ്കാര ജേതാവ് അഭിജിത് ബാനര്‍ജി. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അപര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ലോകത്ത് ഏറ്റവും മോശമായ സന്പദ്വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയുടേത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ സമ്പപദ് വ്യവസ്ഥ തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചു തുടങ്ങും- ഒരു വിര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താഴ്ന്ന വരുമാനമുള്ളവരുടെ ഉപഭോഗ ചെലവ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ ബാനര്‍ജി, സാധാരണക്കാരുടെ കൈയില്‍ പണമെത്തിക്കാന്‍ സര്‍ക്കാര്‍ ഒരു മാര്‍ഗവും സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തി. കൊറോണ മഹാമാരിക്കു മുന്‍പുതന്നെ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് മാന്ദ്യം പ്രകടമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സര്‍ക്കാരിന്റെ സാന്പത്തിക നയത്തെ വിമര്‍ശിച്ചു റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും രംഗത്തെത്തിയിരുന്നു. രാജ്യത്തെ സാമ്പത്തിക രംഗം അപകടത്തിലേക്കാണു പോയിക്കൊണ്ടിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.