സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന് ഫെ​ഫ്ക പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്ന വിധി ചോ​ദ്യം ചെ​യ്ത് ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂഡെൽഹി: സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന് ഫെ​ഫ്ക 81,000 രൂ​പ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്ന നാ​ഷ​ണ​ല്‍ ക​മ്പ​നി ഓ​ഫ് ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ല്‍ വി​ധി ചോ​ദ്യം ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. പി​ഴ​ത്തു​ക കു​റ​യ്ക്ക​ണ​മെ​ന്ന ഫെഫ്കയുടെ ആവശ്യവും സുപ്രീം കോടതി നിഷേധിച്ചു.
ജ​സ്റ്റീ​സ് ആ​ര്‍.​എ​ഫ്.​ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹർജി പരിഗണിച്ചത്.

വി​ല​ക്ക് നീ​ക്കാ​തെയും പി​ഴ​യും ചോ​ദ്യം ചെ​യ്താ​യി​രു​ന്നു ഫെ​ഫ്ക സു​പ്രീം​കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. എൽ ട്രേ​ഡ് യൂ​ണി​യ​ന്‍ ആ​ക്‌ട് പ്ര​കാ​രം രൂ​പീ​ക​രി​ച്ച ഫെ​ഫ്ക ഒ​രു തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​ണെ​ന്നും ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്കേ​ണ്ട​ത് ലേ​ബ​ര്‍ കോ​ട​തി​യാ​ണെ​ന്നു​മാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യി​ലെ വാ​ദം.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ ക​മ്പ​നി ഓ​ഫ് ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ല്‍ ഇ​ട​പെ​ടു​ന്ന​ത് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഫെ​ഫ്ക വാദിച്ചു. വി​ല​ക്കി​നെ​തി​രേ വി​ന​യ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ഫെ​ഫ്ക​യ്ക്ക് പു​റ​മേ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്കും ട്രൈ​ബ്യൂ​ണ​ല്‍ നാ​ല് ല​ക്ഷം രൂ​പ പി​ഴ​യൊ​ടു​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ വി​ധി​ക്കെ​തി​രേ ഫെ​ഫ്ക മാ​ത്ര​മാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വിനയന്റെ പരാതിയെത്തുടർന്ന് 2017 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് അമ്മയ്ക്കു 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും കമ്മിഷൻ പിഴ ചുമത്തിയത്. വിലക്കിന്റെ കാലത്ത് അമ്മ ഭാരവാഹികളായിരുന്ന ഇന്നസന്റ്, ഇടവേള ബാബു, ഫെഫ്ക ഭാരവാഹികളായിരുന്ന ബി.ഉണ്ണിക്കൃഷ്ണൻ, സിബി മലയിൽ എന്നിവർക്കും കമ്മിഷൻ പിഴ ചുമത്തിയിരുന്നു.