Home Uncategorized തിരുവനന്തപുരം കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു

തിരുവനന്തപുരം കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു

0

തിരുവനന്തപുരം: കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.

വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടില്‍ ഷെമീര്‍ (31), മതിര എന്‍ ബി എച്ച്‌ എസ് മന്‍സിലില്‍ നവാസ് പീരു മുഹമ്മദ് (സുല്‍ഫി )(39), കഴക്കൂട്ടം ചിതമ്പര വിളാകത്ത് ലാല്‍ ( 45 ), തിരുവനന്തപുരം കവടിയാര്‍ സ്വദേശി നജീബ് (35) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങള്‍ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിൽ. വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവാസ് (31) പരിക്കുകളോടെ രക്ഷപ്പെട്ടു.

തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിക്കുകയായിരുന്നു.ഫയര്‍ഫോഴ്സ് എത്തിയാണ് തകര്‍ന്ന കാറിനുള്ളില്‍ അകപ്പെട്ടവരെ പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here