Home Sports ഇന്ത്യന്‍ ടീം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിന് മത്സരിക്കുന്ന കെ എല്‍ രാഹുലും സഞ്ജു സാംസണും ഐപിഎല്ലില്‍ ഇന്ന് നേര്‍ക്കുനേര്‍

ഇന്ത്യന്‍ ടീം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിന് മത്സരിക്കുന്ന കെ എല്‍ രാഹുലും സഞ്ജു സാംസണും ഐപിഎല്ലില്‍ ഇന്ന് നേര്‍ക്കുനേര്‍

0

ദുബായ്: ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന കെ എല്‍ രാഹുലും മലയാളി താരം സഞ്ജു സാംസണും ഇന്ന് നേര്‍ക്കുനേര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും.

രാജസ്ഥാന്‍ റോയല്‍സിന്റെ ശക്തികേന്ദ്രം മലയാളി വിക്കറ്റ് കീപ്പര്‍ തന്നെയായിരിക്കും. കഴിഞ്ഞ മത്സരത്തില്‍ പുറത്തെടുത്ത വെടിക്കെട്ട് പ്രകടനമാണ് ഒരിക്കല്‍കൂടി സഞ്ജുവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ചെന്നൈക്കെതിരെ 32 പന്തുകള്‍ നേരിട്ട താരം 72 റണ്‍സ് നേടിയിരുന്നു. ഈ കരുത്തിലാണ് രാജസ്ഥാന്‍ ചെന്നൈക്കെതിരെ ജയം സ്വന്തമാക്കിയത്.

തകര്‍പ്പന്‍ ഫോമിലാണ് പഞ്ചാബിന്റെ ക്യാപ്റ്റനായ രാഹുല്‍. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്കെതിരെ സെഞ്ചുറി നേടിയ താരം പഞ്ചാബിനെ ഒറ്റയ്ക്ക് ജയിപ്പിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിനുള്ള മറുപടിയായിരിക്കും രാഹുല്‍. ഓപ്പണറുടെ റോളിലെത്തുന്ന രാഹുല്‍ ഒരിക്കല്‍ കൂടി തിളങ്ങിയാല്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവില്ല.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടങ്കിലും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ എത്തുന്നത്.

സിഎസ്‌കെയ്‌ക്കെതിരായ ആദ്യ മത്സരം രാജസ്ഥാന്‍ കളിച്ചത് ഷാര്‍ജയിലായിരുന്നു. പഞ്ചാബിനെക്കാള്‍ കൂടുതല്‍ ഷാര്‍ജയിലെ മൈതാനത്ത് കളിച്ച പരിചയം രാജസ്ഥാന് അവകാശപ്പെടാം. ആദ്യ മത്സരത്തില്‍ തിളങ്ങിയ സഞ്ജു സാംസണിലും സ്റ്റീവ് സ്മിത്തിലും തന്നെയാവും ടീമിന്റെ പ്രധാന പ്രതീക്ഷ. സഞ്ജുവിനെപ്പോലെ പവര്‍ ഹിറ്റര്‍ ബാറ്റ്‌സ്മാന്‍ താളം കണ്ടെത്തിയാല്‍ വലിയ സ്‌കോര്‍ നേടാനുള്ള സാധ്യത ഈ മൈതാനത്തുണ്ട്.

ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ തോല്‍ക്കേണ്ടി വന്ന പഞ്ചാബ് അവസാന മത്സരത്തില്‍ ആര്‍സിബിയെ 97 റണ്‍സിനാണ് തകര്‍ത്തത്. നായകന്‍ കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ബാറ്റിങ്ങാണ് പഞ്ചാബിന്റെ പ്രധാന ശക്തി. ആര്‍സിബിക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഫോമിലാണ് രാഹുല്‍ ഇറങ്ങുന്നത്. മായങ്കും ഓപ്പണിങ്ങില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നു. എന്നാല്‍ നിക്കോളാസ് പുരാന്‍, കരുണ്‍ നായര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്ക് ശോഭിക്കാന്‍ സാധിച്ചിട്ടില്ല.

സാധ്യതാ ഇലവന്‍
രാജസ്ഥാന്‍: യശ്വസി ജയ്‌സ്വാള്‍, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, ടോം കറാന്‍, രാഹുല്‍ തിവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ജയേദവ് ഉനദ്ഘട്ട്

പഞ്ചാബ്: ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സര്‍ഫറാസ് ഖാന്‍, ജെയിംസ് നിഷാം, മുഹമ്മദ് ഷമി, മുരുഗന്‍ അശ്വിന്‍, ഷെല്‍ഡോണ്‍ കോട്രല്‍, രവി ബിഷ്‌നോയ്.

LEAVE A REPLY

Please enter your comment!
Please enter your name here