പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം. ലേലം ചെയ്തോ വിൽപന നടത്തിയോ നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് ശ്രമിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെങ്കിലും നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.
കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. സഞ്ജയ് കൗൾ ഐഎഎസിനെ ഇതിന്റെ അധികാരിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായ
2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഇവർക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു.
അതേസമയം തട്ടിപ്പുകേസിലെ പ്രതികളെ രക്ഷപെടുത്താന്‍ ജനറല്‍ മാനേജര്‍ അടക്കമുള്ളവര്‍ ശ്രമിക്കുകയാണെന്ന് നിക്ഷേപകർ ആരോപണം ഉന്നയിച്ചിരുന്നു. കോടികളുടെ തട്ടിപ്പുനടത്തിയ പ്രതികള്‍ക്കെതിരെ നടപടിയും നിക്ഷേപിച്ചതുക തിരികെ കിട്ടണം എന്നതുമാണ് നിക്ഷേപകരുടെ ആവശ്യം. കേരളത്തിന് പുറത്ത് ഇപ്പോഴും പോപ്പുലർ ബാങ്കിന്റെ ശാഖകൾ പ്രവർത്തിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികള്‍ ആരോപിച്ചു.
തട്ടിപ്പുകേസ് അന്വേഷണ സംഘത്തിലുള്ള കോന്നി സിഐയെ സ്ഥലം മാറ്റിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. കേസിലെ അഞ്ചാം പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ എല്ലാപ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസിനായിട്ടില്ല.