വെല്ലിംഗ്ടണ്‍: ജനസമ്മതിയിൽ ന്യൂസിലന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ത ആര്ഡന് വീണ്ടും അധികാരത്തിലേറും. വിജയം സുനിശ്ചിതമമെങ്കിലും അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജസീന്ത ആര്‍ഡൻ്റെ ജനസമ്മതിയുടെ അളവുകോലാകും. കൊറോണ കാലത്ത് ഫലപ്രദമായ പ്രതിരോധ നടപടികളിലൂടെ രാജ്യത്തെ നയിച്ചതോടെ ജസീന്തയുടെ ജനപ്രീതി വര്‍ധിച്ചതായാണ് സര്‍വേ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നു.
അതേസമയം, ഇക്കാര്യങ്ങളൊന്നും ഗൗരവമായെടുക്കുന്നില്ലെന്നായിരുന്നു ജസീന്തയുടെ പ്രതികരണം. വണ്‍ ന്യൂസ് കൊള്മാര് ബ്രണ്ടന്‍ അഭിപ്രായ വോട്ടെടുപ്പില്‍ ജസീന്തയുടെ ലേബര്‍ പാര്‍ട്ടിക്ക് 48 ശതമാനത്തിന്റെ പിന്തുണയാണ് ലഭിച്ചത്.അതേസമയം, പ്രതിപക്ഷ നേതാവായ ജൂഡിത് കോളിന്‍സിന്റെ നേതൃത്വം കൊടുക്കുന്ന നാഷണല്‍ പാര്‍ട്ടിക്ക് 31 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് ലഭിച്ചത്.
പ്രധാനമന്ത്രി പദത്തിലേക്ക് ജസീന്തയ്ക്ക് 54 ശതമാനത്തിന്റെ പിന്തുണ ലഭിച്ചപ്പോള്‍ കോളിന്‍സിന് വെറും 18 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത്. കൊറോണക്കെതിരേ നടത്തിയ ഫലപ്രദമായ പോരാട്ടത്തിനുള്ള അംഗീകാരമാണ് ജസീന്തയ്ക്ക് ലഭിക്കുന്ന പിന്തുണയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.