Home Covid-19 ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്ക് കൊറോണ സ്ഥിരീകരിച്ചു

ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്ക് കൊറോണ സ്ഥിരീകരിച്ചു

0

കോഴിക്കോട്: ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിൻ്റെ ഡ്രൈവർക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പുരുഷൻ കടലുണ്ടിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. പുരുഷൻ കടലുണ്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം കോഴിക്കോട്‌ ജില്ലയില്‍ ഇന്ന് 394 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 363 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവർത്തകർക്കും കൊറോണ ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4018 ആയി. ജില്ലയിലെ കൊറോണ ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 130 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here