ന്യൂഡെൽഹി: രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആണ് ഇക്കാര്യം അറിയിച്ചത്. പൊതു ജനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിന് ആവശ്യമായ നോട്ടുകളുടെ അച്ചടി നിലനിർത്തുന്ന കാര്യം റിസർവ് ബാങ്കും, കേന്ദ്ര സർക്കാരും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2019-2020, 2020-2021 വർഷങ്ങളിൽ 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. എന്നാൽ 2000 രൂപയുടെ അച്ചടി നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല 273.98 കോടിയുടെ 2000 രൂപ നോട്ടുകളാണ് നിലവിൽ പ്രചാരത്തിലുള്ളതെന്നും ധനകാര്യ സഹമന്ത്രി പറഞ്ഞു.
കൊറോണ വ്യാപനം കുറയ്ക്കുന്നതിനുള്ള ലോക്ക് ഡൗണിന്റെ ഭാഗമായി നോട്ടുകളുടെ അച്ചടി താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് മെയ് നാലിനാണ് അച്ചടി വീണ്ടും ആരംഭിച്ചത്.