Home State തിരുവോണ ബബര്‍ 12 കോടി ഭാഗ്യം ചിന്നസ്വാമിക്ക്; ഭാഗ്യക്കുറി വിറ്റത് എറണാകുളത്ത് നിന്ന്

തിരുവോണ ബബര്‍ 12 കോടി ഭാഗ്യം ചിന്നസ്വാമിക്ക്; ഭാഗ്യക്കുറി വിറ്റത് എറണാകുളത്ത് നിന്ന്

0

തിരുവനന്തപുരം : തിരുവോണ ബബര്‍ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമി എന്ന വ്യക്തിയെ. എറണാകുളത്താണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.
എറണാകുളത്തെ അജീഷ് കുമാര്‍ എന്ന ഏജന്റ് വിറ്റ TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. അയ്യപ്പന്‍കാവ് സ്വദേശിയാണ് അജേഷ് കുമാർ. സ്ഥിരമായി അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ചിന്നസ്വാമിയെന്ന് അജീഷ് പറഞ്ഞു.

കണ്ണൂരാണ് അജീഷ് കുമാറിന്റെ സ്വദേശമെങ്കിലും 20 വര്‍ഷത്തോളമായി എറണാകുളത്ത് സ്ഥിരതാമസമാണ്.
ഇന്ന് ഉച്ചയോടെയാണ് തിരുവോണ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 12 കോടിയാണ്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും.നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.
300 രൂപയായിരുന്നു ടിക്കറ്റ് തുക. ലോട്ടറി ഫലം വന്ന് 30 ദിവസത്തിനുള്ളില്‍ വിജയികള്‍ ടിക്റ്റ് നല്‍കി പണം കൈപറ്റണം.

കൊറോണ നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണ് ഉണ്ടായത്. ഇതുവരെ 44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചുവെന്നും അതില്‍ എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here