Home Sports ഐപിഎല്‍ ആദ്യ മത്സരത്തില്‍ പകരം വീട്ടി ചെന്നൈയുടെ പുതുസീസണ്‍

ഐപിഎല്‍ ആദ്യ മത്സരത്തില്‍ പകരം വീട്ടി ചെന്നൈയുടെ പുതുസീസണ്‍

0

അബുദാബി:കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈയോടേറ്റ തോല്‍വിക്ക് ആദ്യ മത്സരത്തില്‍ തന്നെ​ പകരം വീട്ടി ചെന്നൈ പുതുസീസണ്‍ തുടങ്ങി. ഐപിഎല്ലിലെ ക്ലാസിക്​ പോരില്‍ മുംബൈ ഇന്ത്യന്‍സ്​ ഉയര്‍ത്തിയ 163 റണ്‍സി​ന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ അവസാന ഓവറില്‍ 4 പന്ത് ശേഷിക്കെ 5വിക്കറ്റ് വിജയം സ്വന്തമാക്കി.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇടംനല്‍കാതെ അവഗണിച്ച സിലക്ടര്‍മാര്‍ക്ക് മറുപടി നല്‍കി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പടനയിച്ച അംബാട്ടി റായുഡുവാണ് ചെന്നൈയുടെ വിജയശില്‍പി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട മുംബൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്.സൗരഭ് തിവാരി 31 പന്തില്‍ മൂന്നു ഫോറും ഒരു സിക്സും സഹിതം 42 റണ്‍സെടുത്ത് ടോപ് സ്കോററായി. ക്വിന്റന്‍ ഡികോക്ക് 20 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു. ഇരുവരും പുറത്തായ ശേഷമെത്തിയവര്‍ക്ക് ഉദ്ദേശിച്ച രീതിയില്‍ റണ്‍നിരക്ക് ഉയര്‍ത്താനാകാതെ പോയതോടെ മുംബൈ 162 റണ്‍സില്‍ ഒതുങ്ങി. സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 17), ഹാര്‍ദിക് പാണ്ഡ്യ (10 പന്തില്‍ 14), കീറന്‍ പൊള്ളാര്‍ഡ് (14 പന്തില്‍ 18), ജയിംസ് പാറ്റിന്‍സന്‍ (എട്ടു പന്തില്‍ 11), ക്രുനാല്‍ പാണ്ഡ്യ (മൂന്നു പന്തില്‍ മൂന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. രാഹുല്‍ ചാഹര്‍ (2), ജസ്പ്രീത് ബുമ്ര (അഞ്ച്) എന്നിവര്‍ പുറത്താകാതെ നിന്നു. ചെന്നൈയ്‌ക്കായി ലുങ്കി എന്‍ഗിഡി മൂന്നും രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

ചെന്നൈയുടെ തുടക്കം പാളിച്ചയോടെ ആയിരുന്നു. അഞ്ച് റണ്‍സ്‌ സ്വന്തമാക്കിയപ്പോള്‍ ഷെയ്ന്‍ വാട്സനും (അഞ്ച് പന്തില്‍ നാല്), ആറു റണ്‍സുള്ളപ്പോള്‍ മുരളി വിജയും (ഏഴു പന്തില്‍ ഒന്ന്) മടങ്ങി. മൂന്നാം വിക്കറ്റില്‍ 14 ഓവര്‍ ക്രീസില്‍നിന്ന അമ്ബാട്ടി റായുഡു – ഫാഫ് ഡുപ്ലേസി സഖ്യം പടുത്തുയര്‍ത്തിയത് 115 റണ്‍സ്.84 പന്തില്‍ 115 റണ്‍സ്. അര്‍ധസെഞ്ചുറിയുമായി റായുഡു വീണെങ്കിലും ഡുപ്ലേസി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ചെന്നൈയെ വിജയത്തിലെത്തിച്ചു. റായുഡു 48 പന്തില്‍ ആറു ഫോറും മൂന്നു സിക്സും സഹിതം 71 റണ്‍സെടുത്തു. റായുഡുവിന് പിന്നാലെ രവീന്ദ്ര ജഡേജ അഞ്ച് പന്തില്‍ 10 റണ്‍സുമായി മടങ്ങിയെങ്കിലും സ്ഥാനക്കയറ്റം കിട്ടിയെത്തിയ സാം കറന്‍ ആറു പന്തില്‍ രണ്ടു സിക്സും ഒരു ഫോറും സഹിതം 18 റണ്‍സെടുത്ത് ചെന്നൈയെ വിജയത്തോട് അടുപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here