തിരുവനന്തപുരം: എംടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാമൂഴം കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കും. തിരക്കഥ എം ടിക്ക് തിരികെ നല്‍കും. കഥയുടെയും തിരക്കഥയുടെയും പൂര്‍ണ അവകാശം എം ടിക്കായിരിക്കും.
വി എ ശ്രീകുമാര്‍ രണ്ടാമൂഴത്തെക്കുറിച്ച് സിനിമ ചെയ്യരുത്. എന്നാല്‍ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാം. പക്ഷേ, അതിലെ കേന്ദ്ര കഥാപാത്രം ഭീമന്‍ ആകരുത് എന്നിവയാണ് ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ എന്നാണ് അറിയുന്നത്.