Home National പ്രത്യേക ഓഫർ; ഇന്ത്യയില്‍ ആപ്പിളിന്റെ ആദ്യ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ 23 മുതൽ

പ്രത്യേക ഓഫർ; ഇന്ത്യയില്‍ ആപ്പിളിന്റെ ആദ്യ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ 23 മുതൽ

0

ബെംഗ്ലൂരു: ഇന്ത്യയില്‍ ആപ്പിളിന്റെ ആദ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ സെപ്റ്റംബര്‍ 23ന് തുടങ്ങും. ഇന്ത്യക്കാരായ ഉപഭോക്താക്കള്‍ക്ക് വില്‍പ്പനയും സര്‍വീസും ഇതോടെ പ്രാദേശികമായി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. മാക് കമ്പ്യൂട്ടറുകള്‍, ഐപാഡ് തുടങ്ങിയവ പ്രത്യേക വിലയിലായിരിക്കും ഇവിടെ ലഭിക്കുക. ആപ്പിളിന്റെ പ്രീമിയം സപ്പോര്‍ട്ട് ആപ്പിള്‍ കെയര്‍ പ്ലസും ഇതോടൊപ്പം ലഭ്യമാകും.

തുടക്കത്തില്‍ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ മാത്രമാകും വില്‍പ്പന. പിന്നീട് മറ്റ് ഉത്പാദകരുടെ ആക്സസറീസും ഉള്‍പ്പെടുത്താനാണ് പദ്ധതി. യുപിഐ, കാഷ് ഓണ്‍ ഡെലിവറി എന്നീ പണമിടപാട് സംവിധാനങ്ങളും ഉണ്ടാകും. ആപ്പിള്‍ സ്വന്തമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കുന്ന 37-ാമത്തെ രാജ്യമാണ് ഇന്ത്യ.

LEAVE A REPLY

Please enter your comment!
Please enter your name here