Home Entertainment ഞാന്‍ ഗന്ധര്‍വ്വന്‍; സിജുവിന് സാമ്യം പത്മരാജനോട്

ഞാന്‍ ഗന്ധര്‍വ്വന്‍; സിജുവിന് സാമ്യം പത്മരാജനോട്

0

കൊച്ചി: സിജുവിന് സാമ്യം പത്മരാജനോട്. യുവനടന്മാരില്‍ ഏറെ ശ്രദ്ധേയനായ നടന്‍ സിജു വിത്സണ്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. ലോക്ക്ഡൗണ്‍കാല താടിയിലുള്ള സിജുവിന്റെ ചിത്രത്തിന് സംവിധായകന്‍ പത്മരാജനുമായുള്ള സാമ്യമാണ് ചിത്രത്തെ വൈറലാക്കുന്നത്. “ഞാന്‍ ഗന്ധര്‍വ്വന്‍,” എന്ന ക്യാപ്ഷനോടെയാണ് സിജു ചിത്രം പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിലെ സിജുവിന് പത്മരാജനുമായുള്ള സാമ്യമാണ് ചിത്രം കണ്ടവരെല്ലാം ചൂണ്ടികാട്ടുന്നത്. നടന്‍മാരായ സഞ്ജു ശിവറാം, അശ്വിന്‍ കുമാര്‍ തുടങ്ങി നിരവധി പേരാണ് കമന്റുകളില്‍ ഇക്കാര്യം എടുത്തുപറയുന്നത്. “ക്യാപ്ഷന്‍ തെറ്റിപോയി.. ‘അപരന്‍’ എന്ന് കൊടുക്ക് എന്നാണ് ഒരു ആരാധകന്റെ കമന്റ്.”സത്യത്തില്‍ കണ്ടപ്പോള്‍ പദ്മരാജന്‍ സാറിന്റെ ഒരു ഫോട്ടോ ഷെയര്‍ ചെയ്തു എന്നാണ് കരുതിയത്, ഒന്ന് കൂടെ ശ്രദ്ധിച്ചപ്പോള്‍ ആണ് ആളെ ശരിക്കും മനസിലായത്,” എന്നാണ് മറ്റൊരു കമന്റ്. “ഒരുനിമിഷം… നെഞ്ചിലൂടെ ഒരു മിന്നല്‍പ്പിണര്‍ പോയപോലെ,” എന്നാണ് മറ്റൊരാള്‍ ചിത്രത്തിനു നല്‍കിയ കമന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here