Home Finance റിസര്‍വ് ബാങ്കിന് സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ അധികാരം; ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

റിസര്‍വ് ബാങ്കിന് സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ അധികാരം; ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

0

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്കിന് രാജ്യവ്യാപകമായി സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ അധികാരം നല്‍കുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോക്സഭ പാസാക്കി.

അതേസമയം സഹകരണ ബാങ്കുകളെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാക്കുന്നതല്ല ബില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ അറിയിച്ചു. ‘സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ബില്ല് കൊണ്ടുവന്നത്. ഈ നിയമം മൂലം അംഗങ്ങളുടെ അധികാരം യാതൊരു കാരണത്താലും കുറയില്ല.അവസാന 20 വര്‍ഷത്തിനിടെ 420 സഹകരണ ബാങ്കുകള്‍ ഇന്ത്യയില്‍ തകര്‍ന്നു. ഈ സാഹചര്യം മുന്നോട്ടുള്ള കാലത്ത് ഒഴിവാക്കാനാണ് പുതിയ ഭേദഗതിയെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതല്ല ഈ നിയമ ഭേദഗതി.വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന പല സഹകരണ സംഘങ്ങളുടെയും സാമ്ബത്തിക ആരോഗ്യത്തെ സംബന്ധിച്ച്‌ വളരെ സൂക്ഷ്മത പുലര്‍ത്തുന്നതിനാലാണ് കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സിലേക്ക് പോകേണ്ടിവന്നതെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here